
60 കഴിഞ്ഞവര്‍ ഇനിയും വാക്‌സിനെടുക്കാന്‍ താമസിക്കരുത് : പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : അറുപത് വയസ്സ് കഴിഞ്ഞവരില്‍ കോവിഡ് അതിഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അത്യാഹിതം ഒഴിവാക്കാന്‍ രാജ്യത്ത് അരുപത് കഴിഞ്ഞ മുഴുവന്‍ സ്വദേശികളും വിദേശികളും വാക്‌സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിലേറെയായി നിരന്തരമായ ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും രാജ്യത്തെ അറുപത് കഴിഞ്ഞ ജനസംഖ്യയിലെ 25% പേര്‍ ഇനിയും വാക്‌സിനെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. മുതിര്‍ന്നവരെ വാക്‌സിനെടുപ്പിക്കുവാന്‍ മക്കളും ബന്ധുക്കളും പ്രത്യേകം ശ്രമിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വാക്‌സിന്‍ ബുക്ക് ചെയ്യാനായി 4027 7077 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.