Uncategorized
ഹേമ ടീച്ചര്‍ക്ക് ഖത്തറിന്റെ യാത്ര മൊഴി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കഴിഞ്ഞ ആഴ്ച ദോഹയില്‍ അന്തരിച്ച അധ്യാപികവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഹേമ പ്രേമാനന്ദിന് ഇന്നലെ ദോഹ വിട നല്‍കി. രാത്രി 730നുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഹേമ ടീച്ചറുടെ മൃതദേഹം അന്ത്യ കര്‍മങ്ങള്‍ക്കായി ചെന്നൈയിലേക്കാണ് കൊണ്ടുപോയത്. ടീച്ചറുടെ കുടുംബം നേരത്തെ തന്നെ ചെന്നൈയിലേക്ക് പോയിരുന്നു.
ഒരു നൃത്താധ്യാപിക എന്നതിലുപരി സജീവമായ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തക എന്ന നിലക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ പരിപാടികളില്‍ കയ്യൊപ്പുചാര്‍ത്തിയ ടീച്ചര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, പാലക്കാടന്‍ നാട്ടരങ്ങ്, കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍, സര്‍ഗ്ഗവേദി തുടങ്ങിയ നിരവധി കൂട്ടായ്മകളുമായി സഹകരിച്ച് കലയുടെ സാമൂഹ്യധര്‍മ്മം അടയാളപ്പെടുത്തിയ അധ്യാപികയായിരുന്നു