Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ ഒരാഴ്ചക്കകം വ്യത്യസ്ത പ്രായത്തിലുള്ള നിരവധി മലയാളികളാണ് ഹൃദയാഘാതം മൂലം മരിച്ചത്. പല കേസുകളിലും കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും കോവിഡ് ചികില്‍സ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുളളിലാണ് മിക്ക മരണങ്ങളും സംഭവിച്ചത് എന്നത് ഏറെ ഗുരുതരമാണ്. കോവിഡും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടാകാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.