
Uncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പത്തനംതിട്ട ജില്ലയില്‍ പയനിമല, തെള്ളിയൂര്‍ സ്വദേശി ഈപ്പന്‍ ജോണ്‍ (ബേബി)യാണ് മരിച്ചത്. 58 വയസ്സായിരുന്നു.
കോവിഡ് ബാധിച്ച് അല്‍ഖോറില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഭക്ഷണവുമായി ചെന്ന് വാതില്‍ക്കല്‍ നിരവധി തവണ മുട്ടിയിട്ടും തുറക്കാതായപ്പോള്‍ വിളിച്ച് നോക്കിയെങ്കിലും മറുപടി ഉണ്ടായില്ല. വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സ്ഥിരീകരിച്ചു.
അനു ജോണാണ് ഭാര്യ, അഖില്‍ ജോണ്‍, നിഖില്‍ ജോണ്‍, നിഥിന്‍ ജോണ്‍ മക്കളാണ്.
ക്യൂ കോണ്‍ കമ്പനിയിലെ മാന്‍പവര്‍ കോഡിനേറ്ററായിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.