കോവിഡ് വാക്‌സിനെടുക്കുന്നതില്‍ ജാഗ്രത വേണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്‌സിനെടുക്കുന്നതില്‍ ജാഗ്രത വേണമെന്നും ഓരോരുത്തരും തങ്ങളുടെ ഊഴമനുസരിച്ച് വാക്‌സിനെടുക്കണമെന്നും ആവര്‍ത്തിച്ചാവശ്യപ്പെട്ട് പൊതതുജനാരോഗ്യ മന്ത്രാലയം.
ഇപ്പോള്‍ 40 വയസ്സ് കഴിഞ്ഞവര്‍ക്കൊക്കെ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഓരോരുത്തരും മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കണം. മന്ത്രാലയത്തില്‍ നിന്നുള്ള കണ്‍ഫര്‍മേഷന്‍ ലഭിക്കാത്ത ആരും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തേണ്ടതില്ല.
ഇന്‍സ്ട്രിയല്‍ ഏരിയയില്‍ വാക്‌സിനേഷന്‍ കേന്ദ്രം തുറന്നത് കൂടുതല്‍ തൊഴിലാളികള്‍ക്ക് സഹായകകരമാണ് .ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. 1209648 ഡോസ് വാക്‌സിനുകള്‍ ഇതിനകം നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26457 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ആഴ്ചയില്‍ 180000 മുതല്‍ 2 ലക്ഷം ഡോസുകള്‍ നല്‍കാനാണ് ആലോചിക്കുന്നത്.