നാഷണല്‍ ഓഥന്റിഫിക്കേഷന്‍ സിസ്റ്റത്തില്‍ 2021 ന്റെ ആദ്യ പാദത്തില്‍ 426537 പുതിയ ഉപയോക്താക്കള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇലക്ട്രോണിക് ഗവണ്‍മെന്റ് സര്‍വീസുകള്‍ക്ക് ലോഗിന്‍ അനുവദിക്കുന്ന നാഷണല്‍ ഓഥന്റിഫിക്കേഷന്‍ സിസ്റ്റത്തില്‍ ( തൗഥീഖ് ) 2021 ന്റെ ആദ്യ പാദത്തില്‍ മാത്രം പുതുതായി 426537 ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്.
ജനുവരിയില്‍ 125016, ഫെബ്രുവരിയില്‍ 122881, മാര്‍ച്ചില്‍ 178640 എന്നിങ്ങനെയാണ് പുതിയ ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തത്.
ഖത്തറിലെ ഡിജിറ്റല്‍ ഗവണ്‍മെന്റ് സംവിധാനവും ഇ സര്‍വീസുകളും കൂടുതല്‍ ജനകീയമാകുന്നതിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ സേവനങ്ങള്‍ ഇലക്ടോണിക് പ്‌ളാറ്റ് ഫോമിലേക്ക് മാറുമ്പോല്‍ സമയം അദ്ധ്വാനവും ലാഭിക്കാനാകും. ഓഫീസുകളിലെ തിരക്കുകള്‍ ഒഴിവാക്കാനും എല്ലാസേവനങ്ങളും ഒരു വിരല്‍തുമ്പില്‍ ക്രമീകരിക്കുവാനും സഹായയകമായ രീതിയിലാണ് ഡിജിറ്റല്‍ ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കുന്നത്.
2019 ലാണ് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം നാഷണല്‍ ഓഥന്റിഫിക്കേഷന്‍ സിസ്റ്റം നടപ്പാക്കിയത്.