Uncategorized
കോവിഡിനെ പ്രതിരോധിക്കുവാന്‍ നൂറോളം രാജ്യങ്ങള്‍ക്ക് സഹായമെത്തിച്ച് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹാമാരി ലോകത്താകമാനം ദുരന്തം വിതച്ച സാഹചര്യത്തില്‍ കോവിഡിനെ പ്രതിരോധിക്കുവാന്‍ നൂറോളം രാജ്യങ്ങള്‍ക്ക് സഹായമെത്തിച്ച് ഖത്തര്‍. വൈദ്യ സഹായവും ഭക്ഷണസാധനങ്ങളുമൊക്കെ ഖത്തറിന്റെ കരുതലില്‍പെടും. മാനവികതയും സാമൂഹ്യ സൗഹാര്‍ദ്ധവും അടയാളപ്പെടുത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ കാഴ്ച വെക്കുന്നത്.
കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ഖത്തര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുര്‍ബലരായ രാജ്യങ്ങള്‍ക്ക് വൈദ്യശാസ്ത്രപരവും മാനുഷികവുമായ സഹായം നല്‍കുന്നുണ്ട്. സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായം 256 മില്യണ്‍ ഡോളറിലധികം വരും. ഇത് 88 ഓളം രാജ്യങ്ങള്‍ക്കാണ് നല്‍കിയത്. വിവിധ ലോക നേതാക്കളും ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദികളും മഹാമാരികാലത്തെ ഖത്തറിന്റെ സഹായത്തെ പ്രശംസിച്ചിട്ടുണ്ട്.