Local NewsUncategorized
ഇസ്ഗാവ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം

ദോഹ: ഇസ്ഗാവ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് ജൂണ്‍ 5 വ്യാഴാഴ്ച പുലര്‍ച്ചെ 12 മുതല്‍ വൈകുന്നേരം 6 വരെ 18 മണിക്കൂര്‍ റോഡ് അടച്ചിടല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു.
ഇസ്ഗാവ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത്, സെക്രീറ്റ് സ്ട്രീറ്റുമായുള്ള കവല മുതല്‍ വാദി അല്‍ മഷ്‌റബ് സ്ട്രീറ്റ് വരെയുള്ള ഒരു ദിശയിലാണ് താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.