Breaking News

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍, ഡിസ്‌കവര്‍ ഖത്തര്‍ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍, ഡിസ്‌കവര്‍ ഖത്തര്‍ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി .

ഖത്തര്‍ ട്രാവല്‍ പോളിയില്‍ കാര്യമായ മാറ്റങ്ങളുണ്ടെന്നും ഉടനെ ഓണ്‍ലൈനില്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നുമാണ് ഡിസ്‌കവര്‍ ഖത്തറില്‍ കാണുന്നത്. കൃത്യമായ വിവരങ്ങള്‍ ഡിസ്‌കവര്‍ ഖത്തറില്‍ ഉടനെ ലഭ്യമായേക്കും.

ക്വാറന്റൈന്‍ നിയമങ്ങള്‍ നിവലില്‍ വന്നതായും പി.സി. ആര്‍. പരിശോധനയുടെ തീരുമാനം ഏപ്രില്‍ 28 മുതലാണ് പ്രാബല്യത്തില്‍ വരികയെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു

 

 

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച എല്ലാ യാത്രക്കാര്‍ക്കും നിയന്ത്രണങ്ങള്‍  ബാധകമാകും. മേല്‍ രാജ്യങ്ങളില്‍ നിന്നും യാത്ര ആരംഭിച്ച് മറ്റു രാജ്യങ്ങളില്‍ ട്രാന്‍സിറ്റ് ചെയ്താണ് ഖത്തറിലേക്ക് വരുന്നതെങ്കിലും.

ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരും അവരുടെ പ്രാദേശിക ആരോഗ്യ അതോറിറ്റി അംഗീകരിച്ച പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് പി.സി. ആര്‍. പരിശോധന സര്‍ട്ടിഫിക്കറ്റ് വേണം.

യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നതിന് മുമ്പ് എല്ലാ വിമാനക്കമ്പനികളും പിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത കര്‍ശനമായി അവലോകനം ചെയ്യണം. സാധ്യമെങ്കില്‍ അവരുടെ അംഗീകാര / അവലോകന മുദ്ര ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യുക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആരേയും വിമാനത്തില്‍ പ്രവേശിപ്പിക്കരുത്.

 

ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരും വിമാനമെത്തി ഒരു ദിവസത്തിനുള്ളില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ അല്ലെങ്കില്‍ മെക്കെയ്ന്‍സില്‍ ആവര്‍ത്തിച്ചുള്ള പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണം. മെക്കൈനിസാണെങ്കില്‍ 14 ദിവസമായിരിക്കും ക്വാറന്റൈന്‍. കോവിഡ് -19 നെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍, 6 മാസത്തിനകം കോവിഡ് ഭേദമായവര്‍ തുടങ്ങി ഹോട്ടല്‍ / ഹോം ക്വാറന്റൈന്‍ ഇളവുകള്‍ക്കായി സ്ഥാപിതമായ എല്ലാ മാനദണ്ഡങ്ങളും ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകമാവില്ല.

Related Articles

Back to top button
error: Content is protected !!