ഖത്തറിനിന്ന് ആശ്വാസദിനം, കോവിഡ് കേസുകള്‍ 700ല്‍ താഴെയെത്തി, രോഗമുക്തര്‍ 1612
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിനിന്ന് ആശ്വാസദിനം, കോവിഡ് കേസുകള്‍ 700ല്‍ താഴെയെത്തി, രോഗമുക്തര്‍ ഗണ്യമായി വര്‍ദ്ധിച്ചു. ആശുപത്രിയിലും ഐ.സി.യുവിലുമുള്ള അഡ്മിഷനുകളും കുറഞ്ഞു. രാജ്യത്ത് മൊത്തെ ചികിത്സയിലുള്ള രോഗികള്‍ 19000 ല്‍ താഴെയെത്തി.
ചികിത്സയിലായിരുന്ന 43, 54, 72, 91 വയസ്സ് പ്രായമുള്ള 4 പേര്‍ ഇന്ന് മരണത്തിന് കീഴടങ്ങി. ഇതോടെ മൊത്തം മരണ സംഖ്യ 441 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10984 പരിശോധനകളില്‍ 241 യാത്രക്കാരടക്കം 695 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെ 454 പേര്‍ക്ക് മാത്രമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഖത്തര്‍ നടപ്പാക്കിയ ക്രിയാത്മകമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. 1612 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുവെന്നതും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇതോടെ ചികില്‍സയിലുള്ള രോഗികള്‍ 18446 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1002 ആയി. 20 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 384 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.