റമദാന്‍ നിലാവ് ഓണ്‍ലൈന്‍ ക്വിസ് ഏപ്രില്‍ 25, 26, 28 തിയ്യതികളിലെ വിജയികളെ പ്രഖ്യാപിച്ചു
ദോഹ : ഇന്റര്‍നാഷണല്‍ മലയാളി ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ നിലാവ് ഓണ്‍ലൈന്‍ ക്വിസിലെ ഏപ്രില്‍ 25, 26, 28 തിയ്യതികളിലെ വിജയികളെ പ്രഖ്യാപിച്ചു.
എപ്രില്‍25ന് നല്‍കിയ വിശുദ്ധ ഖുര്‍ആനില്‍ മരുന്നായി പരാമര്‍ശിക്കപ്പെട്ട പാനീയമേത് ? എന്ന ചോദ്യത്തിന് തേന്‍ എന്ന ശരിയുത്തരമെഴുതിയ നിരവധി പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയായത് ഹൈറു ഷാജുവാണ്.
ഏപ്രില്‍ 26ന് നല്‍കിയ വിശുദ്ധ ഖുര്‍ആനില്‍ പേര് പരാമര്‍ശിച്ച ഏക വനിതയാര്? എന്ന ചോദ്യത്തിന് മറിയം ബീവി എന്ന ശരിയുത്തരമെഴുതിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയായത് അബൂ മന്‍ഹയാണ്
ഏപ്രില്‍ 28ന് നല്‍കിയ മുഹമ്മദ് നബിയുടെ ഏറ്റവും വലിയ അമാനുഷികത എന്താണ് ? എന്ന ചോദ്യത്തിന് വിശുദ്ധ ഖുര്‍ആന്‍ എന്ന ശരിയുത്തരമെഴുതിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയായത് അഫ്‌നാസ് എംവിഎയാണ്
മൂവര്‍ക്കും ബ്രാഡ്മാ ഗ്രൂപ്പ് നല്‍കുന്ന 100 ഖത്തര്‍ റിയാലിന്റെ റൈസ് ഹാംപറാണ് സമ്മാനമായി ലഭിക്കുക.
ബ്രാഡ്മ നല്‍കുന്ന നൂറ് റിയാല്‍ വിലയുള്ള റൈസ് ഹാംപറിനായുള്ള മത്സരവും, പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് നല്‍കുന്ന 100 ഖത്തര്‍ റിയാല്‍ വിലയുള്ള ഗിഫ്റ്റ് വൗച്ചറിന് വേണ്ടി നടക്കുന്ന മത്സരവും ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് നല്‍കുന്ന വിമാനടിക്കറ്റിന് വേണ്ടിയുള്ള മത്സരവും, നടക്കുന്നുണ്ട്. ഏപ്രില്‍ 16 മുതല്‍ മെയ് 8 വരെ വിമാനടിക്കറ്റിന് വേണ്ടിയുള്ള മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാനായി ഇന്റര്‍നാഷണല്‍ മലയാളിയുടെ ഫെയ്സ്ബുക്ക് പേജാണ് സന്ദര്‍ശിക്കേണ്ടതാണ്