അമീരീ കപ്പ് ഫൈനല്‍ മെയ് 14 ന് കാണികളില്ലാതെ നടത്താന്‍ തീരുമാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന അമീരീ കപ്പ് ഫൈനല്‍ മെയ് 14 ന് ജാസ്സിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ കാണികളില്ലാതെ നടത്താന്‍ തീരുമാനം. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും പൊതുജനാരോഗ്യ മന്ത്രാലയവും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. നിവലിലെ കോവിഡ് സാഹചര്യത്തില്‍ എല്ലാവരുടേയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് സംഘാടകര്‍ അറിയിച്ചു.
വ്യവസ്ഥകള്‍ക്ക് വിധേയമായി പരിമിതമായ ആരാധകരെ കളി നേരില്‍ കാണുവാന്‍ അനുവദിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് ഇന്നലെ തിരുത്തിയത്.
5 മാസത്തിനകം നടക്കുന്ന രണ്ടാമത്തെ അമീരീ കപ്പ് ഫൈനലാണിത്. അമീരീ കപ്പിന്റെ 2020 എഡിഷന്‍ ഫിഫ 2022 ലോകകപ്പിനായി സജ്ജമാക്കിയ നാലാമത്തെ സ്റ്റേഡിയമായ അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് നടന്നത്. വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ അറബിയെ തറപറ്റിച്ച് അല്‍ സദ്ദാണ് അമീരീ കപ്പ് 48ാം എഡിഷന്‍ കപ്പില്‍ മുത്തമിട്ടത്. അമീരീ കപ്പിന്റെ 49ാമത് എഡിന്‍ ആര്‍ സ്വന്തമാക്കുമെന്നറിയുവാന്‍ കാത്തിരിക്കുകയാണ് ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍