പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍. ഹാഷിമും സി. ഇ. ഒ. മുഹമ്മദ് ഹാഫിസും ചേര്‍ന്ന് പ്രകാശനം ചെയ്തു.
ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കി സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ധവും ശക്തിപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ സംസാരിക്കവേ കെ. എല്‍. ഹാഷിം പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതില്‍ മുന്‍പന്തിയിലുണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മീഡിയ പ്‌ളസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍,സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റഷാദ് മുബാറക് സംബന്ധിച്ചു.
പെരുന്നാള്‍ നിലാവിന്റെ ഫ്രീ കോപ്പികള്‍ക്ക് 70413304, 33817336 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.