Breaking News

കുട്ടികളുടെ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോടെക് കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ് . ഇന്നലെയാണ് മന്ത്രാലയം ഔദ്യോഗികമായി രജിസ്ട്രേഷന്‍ ആരംഭിച്ചത്.

പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് വഴി 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോടെക് കോവിഡ് -19 വാക്സിന്‍ എടുക്കാന്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു.

https://app-covid19.moph.gov.qa/ar/instructions.html എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

വാക്‌സിനായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് മാതാപിതാക്കള്‍ പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സൈറ്റ് സന്ദര്‍ശിച്ച് കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന് കുട്ടിയുടെ ക്യുഐഡി നല്‍കേണ്ടതുണ്ട്, ഇത് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കുട്ടിയുടെ ക്യുഐഡി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു വണ്‍ ടൈം പാസ്‌കോഡ് വരും. അത് എന്റര്‍ ചെയ്ത് കഴിഞ്ഞാല്‍ സൗകര്യമുള്ള പ്രാഥമികാരോഗ്യ കേന്ദ്രം തെരഞ്ഞെടുക്കാം.

രജിസ്റ്റര്‍ ചെയ്ത് 5 ദിവസം കഴിഞ്ഞുള്ള ദിവസങ്ങളില്‍ നിന്നും ദിവസവും സമയവും നിശ്ചയിക്കുന്നതിന് മൂന്ന് ഓപ്ഷനുകള്‍ നല്‍കാന്‍ അവസരമുണ്ട്. രക്ഷിതാക്കള്‍ക്ക് സൗകര്യമുള്ള സമയം തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രവും ദിവസവും സമയവും ലഭ്യമാകുമെന്നുറപ്പില്ലെങ്കിലും പരിഗണിച്ചേക്കും

രജിസ്ട്രേഷനെ തുടര്‍ന്ന്, രജിസ്റ്റര്‍ ചെയ്ത കുട്ടിയുടെ രക്ഷകര്‍ത്താവിന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ടീമില്‍ നിന്ന് അപ്പോയിന്റ്മെന്റ് തീയതിയും സമയവും സ്ഥിരീകരിക്കുന്ന എസ്.എം.എസ് ലഭിക്കും. എസ്.എം.എസ്. ലഭിച്ച മുറക്ക് മാത്രമേ വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് പോകാവൂ എന്ന് മ്ന്ത്രാലയം ഓര്‍മിപ്പിച്ചു.

’12 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിലൂടെ കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. 12-15 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് ഞങ്ങളുടെ ചെറുപ്പക്കാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷത്തില്‍ പഠിക്കാനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും അവരുടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും അവരുടെ കമ്മ്യൂണിറ്റികള്‍ സുരക്ഷിതമായി ആസ്വദിക്കാനും കഴിയുന്ന ദിവസങ്ങള്‍ക്കായി കാത്തിരിക്കാന്‍ സഹായിക്കുമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!