Breaking News
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, 777 പേര്‍ പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കി ആഭ്യന്തര മന്ത്രാലയം. പെരുന്നാള്‍ ദിവസങ്ങളില്‍ കണിശമായ പരിശോധനകളില്‍ നിരവധി പേരാണ് പോലീസ് പിടിയിലായത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് ഇന്നലെ 777 പേര്‍ പിടിയിലായതായി ആഭ്യയന്തര മന്ത്രാലയം അറിയിച്ചു.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് 478 പേരേയും , പാര്‍ക്കുകളില്‍ കൂട്ടം ചേര്‍ന്നതിന് 205 പേരേയയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 73 പേരേയും, വാഹനത്തില്‍ അനുവദിച്ചതിലുമധികം പേരെ കയറ്റിയതിന് 8 പേരേയയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേരേയുമാണ് പോലീസ് പിടികൂടിയത്.
രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.