Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പുതിയ ഫേഷ്യല്‍ ടിഷ്യൂവുമായി ദോഹ മാക്‌സ് രംഗത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സ്വന്തമായി ബ്രാന്‍ഡ്് ചെയ്ത പുതിയ ഫേഷ്യല്‍ ടിഷ്യൂവുമായി ദോഹ മാക്‌സ് രംഗത്ത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ദോഹ മാക്‌സ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പിന്റെയും ഗ്ലോബല്‍ മാക്‌സിന്റെയും മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി ഹംസക്ക് ഡയറക്ടര്‍ ഫൈസല്‍ റസാഖ് നല്‍കിയാണ് ടിഷ്യൂവിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നിര്‍വഹിച്ചത്.
ഡയറക്ടര്‍ ഷഹല ഹംസ, ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശൈഹ ഹംസ, ജി മാക്‌സ് മാനേജര്‍ റസാഖ് ആലുങ്ങല്‍, അല്‍ സുവൈദ് ഗ്രൂപ്പ് ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സലീം, ദോഹ മാക്‌സ് ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ ക്ലിന്റ് അലേരി, ദോഹ മാക്‌സ് അക്കൗണ്ടന്റ് അഖില്‍, ഫിനാന്‍സ് മാനേജര്‍ സെന്തില്‍, പി.എം.വി മാനേജര്‍ ബഷീര്‍ ആലുങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

തുടക്കത്തില്‍ അല്‍ സുവൈദ് ഗ്രൂപ്പിന്റെ എല്ലാ റീട്ടേല്‍ ഔട്ട്‌ലെറ്റുകളിലുമാണ് ടിഷ്യൂ ലഭ്യമാകുക. അടുത്ത മാസം മുതല്‍ ഖത്തര്‍ മാര്‍ക്കറ്റിലുടനീളം ലഭ്യമാക്കാനാണ് പരിപാടി.

Related Articles

Back to top button