Uncategorized
നാല്‍പത് മെട്രിക് ടണ്‍ ഓക്‌സിജനുമായി ഐഎന്‍എസ് തര്‍കാഷ് ഇന്ത്യയിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : നാല്‍പത് മെട്രിക് ടണ്‍ ഓക്‌സിജനുമായി ഐഎന്‍എസ് തര്‍കാഷ് ഇന്ത്യയിലേക്ക്. കോവിഡിനെതിരെ പൊരുതുന്ന ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി നാല്‍പത് മെട്രിക് ടണ്‍ ഓക്‌സിജനുമായി ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് തര്‍കാഷ് പുറപ്പെട്ടു.
രണ്ട് ക്രയോജനിക് ടാങ്കുകളിലായാണ് ഓക്‌സിജന്‍ നിറച്ചത്. ഇതോടെ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 160 മെട്രിക് ടണ്‍ ഓക്‌സിജനുകള്‍ അയച്ചതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.
ഇനിയും ഇന്ത്യയിലേക്ക് ഓക്‌സിജനെത്തിക്കുന്ന പരിപാടി തുടരുമെന്നും 1200 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇന്ത്യയിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു.