
ഫിഫ 2022 ലോകകപ്പ് ഖത്തറിന് പൂര്‍ണ പിന്തുണയുമായി പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പിനെത്തുന്ന കാല്‍പന്തുകളിയാരാധകര്‍ക്ക് പൂര്‍ണ പിന്തുണയുമായി പൊതുജനാരോഗ്യ മന്ത്രാലയം.
സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പിനെ പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങളിലും പൊതുജനാരോഗ്യ മന്ത്രാലയം സജീവമായിരുന്നു.