കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് ഖത്തര്‍ സാധാരണ നിലയിലേക്ക്, നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടം മെയ് 28 മുതല്‍
റഷാദ് മുബാറക് അമാനുല്ല
ദോഹ. രണ്ട് ലക്ഷത്തി പതിനായിരത്തിലധികം രോഗമുക്തിയുമായി ഖത്തറിലെ ആരോഗ്യ രംഗവും പൊതു സമൂഹവും കൈ കോര്‍ക്കുമ്പോള്‍ കൊറോണയുടെ ഭീകരമായ രണ്ടാം തരംഗത്തിന്റെ ദുരന്തങ്ങളേയും അതിജീവിച്ച് രാജ്യം ആശ്വാസത്തിന്റെ തണലിലേക്ക് നീങ്ങുന്നുവെന്നത് ഏറെ സന്തോഷം പകരുന്നതാണ്. ഗവണ്മെന്റ് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും മികച്ച നേതൃത്വവും കോവിഡ് പ്രതിരോധ രംഗത്ത് വിസ്മയകരമായ പ്രകടനം കാഴ്ചവെക്കുമ്പോള്‍ ഖത്തര്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ആരോഗ്യ പരിചരണ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
രാജ്യത്തെ അര്‍ഹരായ മുഴുവനാളുകള്‍ക്കും തികച്ചും സൗജന്യമായി വാക്സിന് നല്കുന്ന പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണ്. ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗങ്ങളിലുമുള്ള രോഗികള്‍ ഗണ്യമായി കുറയുകയും പ്രതിദിന കോവിഡ് കേസുകള്‍ നാലായിരത്തിലേക്ക് ചുരുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ കണിശമായ കോവിഡ് പ്രോട്ടോക്കോളുകളിലും നിയന്ത്രണങ്ങളിലും അയവ് വരുത്തുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചും വിലയിരുത്തിയും മൂന്നാഴ്ചയുടെ ഇടവേളയിലാണ് നിയന്ത്രണങ്ങള്‍ ഇളവ് വരുത്തുന്നതിന്റെ ഓരോ ഘട്ടവും ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടം നാളെയാരംഭിക്കുമ്പോള്‍ വരുന്ന ഇളവുകളുടെ സചിത്രവിവരണമാണ് ചുവടെ.