
വര്‍ക്കി സാമുവേല്‍ കണ്ണോത്തിനു ഫോട്ടയുടെ യാത്രയയപ്പ്
ദോഹ : ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ മാനേജിംഗ് കമ്മിറ്റി അംഗവും, ദോഹയിലെ സാമുഹിക സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യവുമായ വര്‍ക്കി സാമുവേലിന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യാത്രയയപ്പ് നല്‍കി.
ഖത്തറിലെ വിവിധ സാമുഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിച്ച വര്‍ക്കി സാമുവേലിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍ക്കപെടുന്നതാണെന്നു ഫോട്ട രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ പറഞ്ഞു.
2003 ല്‍ ഫോട്ട രൂപീകരണം മുതല്‍ വിവിധ കാലയളവില്‍ മാനേജിംഗ് കമ്മിറ്റി അംഗമായി സേവനമനുഷ്ടിച്ച അദ്ദേഹം ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവകയുടെ കമ്മറ്റി അംഗം, ഇന്‍കാസ് പത്തനതിട്ട ജില്ലാ കമ്മിറ്റി അംഗം എന്നി നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദോഹ ദാര്‍വിഷ് ട്രേഡിംഗ് കമ്പനിയിലെ നീണ്ട 31 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.