Uncategorized

യൂത്ത് ഫോറം ലോകകപ്പ് സുവനീര്‍ കവര്‍ പ്രകാശനം ചെയ്തു

ദോഹ: 2022 ഫിഫ ലോകകപ്പ് സംഘാടനത്തില്‍ ഖത്തര്‍ പുലര്‍ത്തിയ മികവും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിച്ച മൂല്യങ്ങളും, ലോകകപ്പിലെ പ്രധാന സംഭവങ്ങളും നാഴികക്കല്ലുകളും പ്രമേയമാക്കിക്കൊണ്ട് യൂത്ത് ഫോറം ഖത്തര്‍ പുറത്തിറക്കുന്ന ‘ബിഷ്ത്’ സുവനീര്‍ മാഗസിന്‍ കവര്‍ പ്രകാശനം ചെയ്തു.

ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മികച്ച ഒരു ഓര്‍മപ്പതിപ്പ് എന്ന രീതിയില്‍ ഖത്തറിലെ മലയാളികള്‍ക്കിടയില്‍ സുവനീര്‍ വായനക്കായി സമര്‍പ്പിക്കുകയാണ് ലക്ഷ്യം.
ലോകകപ്പ് മുന്നില്‍ കണ്ടുള്ള വികസന മാതൃകകള്‍, രാഷ്ട്രീയ നിലപാടുകള്‍, വിവാദങ്ങള്‍, സാംസ്‌കാരിക കൈമാറ്റങ്ങള്‍, പ്രവാസികളുടെ പങ്കാളിത്തം എന്നിവയെല്ലാം സുവനീര്‍ മാഗസിനില്‍ വിഷയമാകും.

യൂത്ത് ഫോറം ഖത്തര്‍ ആസ്ഥാനത്ത് നടന്ന കവര്‍ പ്രകാശന ചടങ്ങില്‍ കേന്ദ്ര പ്രസിഡന്റ് എസ്.എസ് മുസ്തഫ, ജനറല്‍ സെക്രട്ടറി അബ്‌സല്‍ അബ്ദുട്ടി, വൈസ് പ്രസിഡന്റുമാരായ അസ്ലം തൗഫീഖ്, അസ്ലം ഈരാറ്റുപേട്ട, കേന്ദ്ര സമിതി അംഗങ്ങളായ സുഹൈല്‍, ഹബീബ് റഹ്‌മാന്‍, ആദില്‍ ഒ.പി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!