ഖത്തര്‍ ഇന്ത്യ പോരാട്ടം ഇന്ന്, കാണികള്‍ ആകാംക്ഷയോടെ
റഷാദ് മുബാറക് അമാനുല്ല
ദോഹ : 2022 ലോകകപ്പിലേക്കും 2023 എ.എഫ്.സി എഷ്യന്‍ കപ്പിലേക്കുമുള്ള യോഗ്യത മത്സരത്തിനുള്ള ഖത്തര്‍ ഇന്ത്യ പോരാട്ടം ഇന്ന്, അല്‍ സദ്ദ് സ്‌റ്റേഡിയത്തില്‍ (ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയം) ഖത്തര്‍ സമയം രാത്രി 8നാണ് മത്സരം.
ലോകകപ്പ് സാധ്യത നേരത്തെ തന്നെ മങ്ങിയ ഇന്ത്യന്‍ ടീമിന് എഷ്യന്‍ കപ്പ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചേ മതിയാകൂ. കളിയുടെ ആദ്യ ലെഗില്‍ ഖത്തറിനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുക. സുനില്‍ ഛേത്രിയുടെ സാനിധ്യം ടീമിന് ഏറെ ആത്മവിശ്വാസം പകരുമെന്ന് കോച്ച് ഐഗര്‍ സ്റ്റിമാക് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയുടെ 30 ശതമാനം കാണികള്‍ക്കാണ് മത്സരം വീക്ഷിക്കാന്‍ അവസരമുണ്ടാവുക. മെയ് 20ന് മുമ്പ് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ഒമ്പത് മാസത്തിനുള്ളില്‍ കോവിഡ് ഭേദമായവര്‍ക്കുമാണ് ടിക്കറ്റ് ലഭ്യമായത്. ഇന്നലെ തന്നെ മുഴുവന്‍ ടിക്കറ്റുകളും ഓണ്‍ലൈനിലൂടെ വിറ്റ് കഴിഞ്ഞു. അതേ സമയം ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 sd & hd, സ്റ്റാര്‍ സ്പാര്‍ട്‌സ് 3, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 sd & hd (hindi) എന്നീ ടി.വി. ചാനലുകളിലും, ഡിസ്‌നി, ഹോട്ട് സ്റ്റാര്‍ vip, ജിയോ ടി.വി എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മത്സരം വീക്ഷിക്കാവുന്നതാണ്.
മത്സരത്തിന് മുന്നോടിയായി ഇന്ന് രാവിലെ ഇന്ത്യന്‍ ടീം ഗ്രൗണ്ട് പരിചയപ്പെടുന്നതിനായി സന്ദര്‍ശിച്ചു