കെയര്‍ ദോഹ കരിയര്‍ ഗൈഡന്‍സ് പരിപാടി നാളെ
റഷാദ് മുബാറക് അമാനുല്ല
ദോഹ : യൂത്ത് ഫോറം കരിയര്‍ അസിസ്റ്റന്‍സ് വിഭാഗമായ കെയര്‍ ദോഹ (കരിയര്‍ അസിസ്റ്റന്‍സ് ആന്റ് റിസര്‍ച്ച് എജ്യുക്കേഷന്‍) സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നാളെ ( ശനി ) വൈകുന്നേരം 5 മണിക്ക് ഓണ്‍ ലൈനായി നടക്കും.
ലിങ്ക്ഡിന്‍ തൊഴില്‍ സാധ്യതകളെ പരിചയപ്പെടുത്തി ഫാരിസ് മുഹമ്മദ് കൈകാര്യം ചെയ്യുന്ന സെഷനും ഖത്തര്‍ തൊഴില്‍ നിയമത്തിലെ സമീപ കാല മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വക്കേറ്റ് ജൗഹര്‍ ബാബു കെ.പി അവതരിപ്പിക്കുന്ന പരിപാടിയുമാണ് നാളെ നടക്കുക.
കെയര്‍ ദോഹ വര്‍ഷങ്ങളായി ഖത്തറില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കി വരുന്നുണ്ട്. ഖത്തറില്‍ പുതുതായി എത്തുന്നവര്‍ക്ക് ഖത്തര്‍ മാര്‍ക്കറ്റിനെ പരിചയപെടുത്തുക, വിവിധങ്ങളായ മേഖലകളിലെ ജോലി സാധ്യയതകളെക്കുറിച്ചും സ്ഥാപനങ്ങളെ ക്കുറിച്ചും സാമാന്യമായ രൂപരേഖ നല്‍കുക, ബയോഡാറ്റ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ടെയിനിംഗുകള്‍ നല്‍കുക, മോക്ക് ഇന്റര്‍വ്യുകള്‍ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പരിശീലന പരിരപാടികളാണ് സംഘടിപ്പിക്കാറുള്ളത
കൂടാതെ ഖത്തറില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് ആവശ്യമായ ഗൈഡന്‍സ് നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുക, സ്ത്രീകള്‍ പ്രത്യേകമായി കരിയര്‍ ഗൈഡന്‍സ്- വ്യക്തിത്വ വികസന ക്ലാസുകള്‍, ട്രെയിനിംഗുകള്‍, ശില്‍പശാലകള്‍ തുടങ്ങിവയും കെയര്‍ ദോഹയുടെ പരിപാടികളില്‍പ്പെടും.
നാളത്തെ പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ http://bit.ly/CGP_5_Jun_21 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.