ഖത്തറില്‍ വന്‍ തമ്പാക്ക് വേട്ട
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വന്‍ തമ്പാക്ക് വേട്ട. ഇലക്ട്രിക് വയര്‍ കൊയിലുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 570 കിലോ തമ്പാക്കാണ് ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തതന്ന് ഖത്തര്‍ കസ്റ്റംസ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു.
ഒരു തരം പുകയില ഉല്‍പന്നമായ തമ്പാക്ക് ഖത്തറില്‍ നിരോധിക്കപ്പെട്ടതാണ്. ഇവ കൊണ്ടുവരുന്നതില്‍ നിന്നും വിട്ടും നില്‍ക്കണമെന്നും പിടിക്കപ്പെട്ടാല്‍ ഗുരുതരമായ നിയമ നടപടികള്‍ക്ക് വിധേയമാവേണ്ടി വരുമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
നിരോധിതമായ ഇത്തരം പദാര്‍ഥങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള അത്യാധുനിക യന്ത്രങ്ങളാണ് കസ്റ്റംസ് വിവിധ പോര്‍ട്ടുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ നിരന്തരം പരിശീലനം നേടിയ സമര്‍ഥരായ ഉദ്യോഗസ്ഥരുടെ സേവനവും വകുപ്പിന്റെ മുതല്‍കൂട്ടാണ്. ഇത്തരം പദാര്‍ഥങ്ങള്‍ കൊണ്ടുവന്നാല്‍ പിടിക്കപ്പെടുമെന്നുറപ്പാണ്. അതിനാല്‍ സ്വന്തം ജീവന്‍ പണയം വെച്ച് ഇത്തരം സാഹസങ്ങള്‍ക്ക് ആരും മുതിരരുതെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.