Breaking News
ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് മുന്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി
സ്വന്തം ലേഖകന്‍
ദോഹ : ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് മുന്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി.തൃശൂര്‍ ജില്ലയില്‍ വടക്കഞ്ചേരിക്കടുത്ത് ഓട്ടുപാറ സ്വദേശിനി നസീമ കുഞ്ഞാനാണ് മരിച്ചത്. 50 വയസ്സായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പിത്താശയ കാന്‍സറിന് ചികില്‍സയിലായിരുന്നു.
നസീമയുടെ ഭര്‍ത്താവ് കുഞ്ഞാനും ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു. മുത്ത മകള്‍ ജുമാന ആര്‍ക്കിടെക്ട് ആണ്. മകന് അംറാസ് ബി.ടെക്. വിദ്യാര്‍ഥിയും ചെറിയ മകള്‍ ലിയാന ഉക്രെയിനില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയുമാണ്.