ഖത്തറില്‍ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളിയാഴ്ചകളിലാണ് സാധാരണ ഗതിയില്‍ കൂടുതലാളുകള്‍ പുറത്തുപോകാറുള്ളത്. പ്രത്യോകിച്ചും ഇന്നുമുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പുറത്തിറങ്ങാനുളള കുടുംബങ്ങളുടെ പദ്ധതി തകര്‍ക്കുന്ന തരത്തിലാണ് രാവിലെ മുതല്‍ തന്നെ കാറ്റ്് അടിച്ചുവീശുന്നത്.
വെള്ളിയാഴ്ച രാവിലെ നിരവധി ബാച്ചിലര്‍ താഴിലാളികള്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ വിവിധ കളികള്‍ക്കായി പുറത്തിറങ്ങാറുണണ്ട്.. പലരും കാറ്റു കാരണം കളിക്കാനാവാതെ തിരിച്ചുപോകേണ്ടി വന്നു. മീന്‍ പിടിക്കാനും നടക്കാനുമൊക്ക വെള്ളിയാഴ്ചകളെ പലരും പ്രയോജനപ്പെടുത്താറുണ്ട് . എന്നാല്‍ പൊടിക്കാറ്റ് എല്ലാ പ്രതീക്ഷകളും തകര്‍ത്തു.
ഇന്നും നാളെയും പൊടിക്കാറ്റ് അടിച്ചുവീശാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു .
കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും ഹ്യൂമിഡിറ്റി കൂടുമെന്നും ഡോ. സൂചനയുണ്ട്