Local News
അല്‍ റയ്യാന്‍ റോഡിലെ എക്സിറ്റ് 5 ല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍, പതിവ് റോഡ് അറ്റകുറ്റപ്പണികള്‍ക്കായി അല്‍ റയ്യാന്‍ റോഡിലെ എക്സിറ്റ് 5 ല്‍ അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന ഭാഗത്ത് താല്‍ക്കാലികമായി ഭാഗികമായി റോഡ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.
2025 ജൂലൈ 5, 6, 7 തീയതികളില്‍ പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 5 വരെ റോഡ് അടച്ചിടല്‍ പ്രാബല്യത്തില്‍ വരും.
