പരാജയപ്പെടാനും പരിശീലിക്കണം : ഗോപിനാഥ് മുതുകാട്

ദോഹ: പരാജയമാണ് മനുഷ്യനെ ശരിയായ ജീവിതം പഠിപ്പിക്കുന്നതെന്നും ജീവിതത്തില്‍ പരാജയപ്പെടാനും പരിശീലിക്കണമെന്നും ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തില്‍ ടീന്‍ ആന്‍ഡ് പാരന്റ്‌സ് സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് എവിടെ ആയിരുന്നാലും മാതൃഭാഷയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മക്കളെ അവരായി വളര്‍ത്താനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. മറ്റുള്ളവരെ പോലെ അവരെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നതാണ് അവരുടെ വ്യക്തിത്വം തകര്‍ക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മാതൃക ആകുമ്പോഴാണ് രക്ഷാകര്‍തൃത്വം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സഹര്‍ ഷമീമിന്റ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ഡോ.റസീല്‍ നന്ദി