Archived ArticlesUncategorized

ഫിഫ 2022 ലോകകപ്പ് ഖത്തറിന് എത്തിയ സന്ദര്‍ശകരില്‍ 40 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന് എത്തിയ സന്ദര്‍ശകരില്‍ 40 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെന്ന് റിപ്പോര്‍ട്ട്.
ലോകകപ്പുമായി ബന്ധപ്പെട്ട് 14 ലക്ഷത്തിനും 17 ലക്ഷത്തിനുമിടയില്‍ ആളുകളെത്തിയതായാണ് വിവിധ ഏജന്‍സികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 6.13 ലക്ഷം പേര്‍ ഡിസംബറിലാണ് എത്തിയത്. അതില്‍ രണ്ടര ലക്ഷത്തോളം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.

ഡിസംബറില്‍ എത്തിയവരില്‍ പതിനാല് ശതമാനം (87,916 പേര്‍) മറ്റു അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും ബാക്കി 56 ശതമാനം മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുമായിരുന്നുവെന്ന് ഖത്തര്‍ പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

ഡിസംബറില്‍ 373,699 പേര്‍ വിമാനമാര്‍ഗ്ഗവും 7,869 പേര്‍ കടല്‍മാര്‍ഗ്ഗവും 232,044 പേര്‍ കരമാര്‍ഗ്ഗവും ഖത്തറില്‍ എത്തി.

ഏഷ്യയില്‍ നിന്ന് 16 ശതമാനവും യൂറോപ്പില്‍ നിന്നും 17 ശതമാനവും അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 11 ശതമാനവും ഖത്തറിലെത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

Related Articles

Back to top button
error: Content is protected !!