ദോഹ, ഇസ്ലാമിക ലോകത്തെ സാംസ്‌കാരിക തലസ്ഥാനം, വിപുലമായ പരിപാടികളുമായി മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ദോഹ, ഇസ്ലാമിക ലോകത്തെ സാംസ്‌കാരിക തലസ്ഥാനം എന്ന ആഘോഷത്തിന്റെ ഭാഗമായി, വിപുലമായ പരിപാടികളുമായി മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് രംഗത്ത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ആഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍, ആര്‍ട്ട് വര്‍ക്ക് ഷോപ്പുകള്‍, സാംസ്‌കാരിക ഉല്ലാസയാത്രകള്‍, വെബിനാര്‍, കലാ മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പരിപാടികള്‍ 2021 ല്‍ ഉടനീളം സംഘടിപ്പിക്കും.
ദോഹയെ 2021 ല്‍ ഇസ്‌ലാമിക ലോകത്തെ സംസ്‌കാരത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ആഘോഷത്തില്‍, ഇസ്ലാമിക പൈതൃകം ആഘോഷിക്കുക, ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും അതിന്റെ ചരിത്രത്തിന്റെയും മഹത്വം വിശാലമായ സമൂഹത്തിന് പരിചയപ്പെടുത്തുക. എന്നീ വിശാലമായ ലക്ഷ്യങ്ങളോടെ വിപുലമായ പ്രവര്‍ത്തന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടറും ഖത്തര്‍ മ്യൂസിയങ്ങളിലെ ലേണിംഗ് ആന്‍ഡ് ഔട്ട് റീച്ച് ഡയറക്ടറുമായ സലിം അബ്ദുല്ല അല്‍ അശ്വദ് പറഞ്ഞു.
ഇസ്ലാമിക ലോകത്തെ സാംസ്‌കാരിക തലസ്ഥാനമായി ദോഹയെ തെരഞ്ഞെടുത്തത് ഇസ്‌ലാമിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തറിനെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തര്‍ മ്യൂസിയങ്ങളുടെ ശ്രമങ്ങള്‍ക്ക് അനുസൃതമാണ്.
വളര്‍ന്നുവരുന്ന മ്യൂസിയങ്ങള്‍, പുരാവസ്തു, പൈതൃക സൈറ്റുകള്‍, ഉത്സവങ്ങള്‍, പൊതു കലാസൃഷ്ടികള്‍, വിവിധ ശൃംഖലകള്‍ എന്നിവയിലൂടെ പ്രചോദനം ഉള്‍ക്കൊണ്ട സാംസ്‌കാരിക അനുഭവങ്ങള്‍ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയിലൂടെയാണ് സാംസ്‌കാരിക പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നത്.