സിജോ, ജോന്‍സി സഹോദരന്മാര്‍ക്ക് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആദരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ വക്രയില്‍ കടലില്‍ കുടുങ്ങിയ മൂന്ന് അറബ് വംശജരുടെ ജീവന്‍ രക്ഷിച്ച് ഖത്തര്‍ പ്രവാസികളുടെ അഭിമാനമായി മാറിയ മലയാളി സഹോദരന്‍മാരായ സിജോ ജോണ്‍, ജോന്‍സി ജോണ്‍ എന്നിവരെ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആദരിച്ചു. മാനവ സ്‌നേഹത്തിന്റെ മഹത്തായ മാതൃക സൃഷ്ടിച്ച ഇരുസഹോദരന്മാര്‍ക്കും മെമന്റോ നല്‍കിയാണ് സംഘടന ആദരിച്ചത്.
ഈ സഹോദരങ്ങളുടെ സാഹസികത നിറഞ്ഞ സല്‍പ്രവര്‍ത്തിയെ ചൊല്ലിയുള്ള വാര്‍ത്ത ഖത്തര്‍ മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. നിലവില്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റാണ് സിജോ ജോണ്‍. ജോണ്‍സി ജോണ്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ മെമ്പറുമാണ്.
ചടങ്ങില്‍ സംഘടന പ്രസിഡണ്ട് അബ്ദുല്‍ കബീര്‍ അധ്യക്ഷത വഹിച്ചു . സീനിയര്‍ വൈസ് പ്രസിഡന്റ് ഷെഹീം, വൈസ് പ്രസിഡന്റ് അഫ്‌സര്‍, മുന്‍ പ്രസിഡന്റ് ധനേഷ് കുറിമുനി, മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ കൊച്ചുതമ്പി എന്നിവരും മറ്റ് എക്‌സികുട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷിഹാസ് സ്വാഗതവും ട്രഷറര്‍ മുബാസ് മനയത്ത് നന്ദിയും പറഞ്ഞു.