ആകര്‍ഷകമായ ഫ്‌ളോറിംഗ് സൊല്യൂഷനുകളുമായി എബിസി സെറാമിക്
റഷാദ് മുബാറക് അമാനുല്ല
ദോഹ : ഉപഭോക്താക്കളുടെ മാറി വരുന്ന കാഴ്ചപ്പാടുകളും താല്‍പര്യങ്ങളും മുന്‍കൂട്ടി കണ്ട് ആകര്‍ഷകമായ ഫ്‌ളോറിംഗ് സോല്യൂഷനുകളുമായി എബിസി സെറാമിക്. 2008 മുതല്‍ ഖത്തര്‍ മാര്‍ക്കറ്റിലുള്ള കമ്പനി അത്യാകര്‍ഷകമായ കെട്ടിലും മട്ടിലുമാണ് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടത്തുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ക്രിയാത്മകമായ ഉപയോഗത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ സാധനങ്ങള്‍ തെരഞ്ഞെടുക്കാനവസരം നല്‍കുന്നുവെന്നതാണ് എബിസി സെറാമിക്‌സിന്റെ പ്രത്യേകത. മാര്‍ക്കറ്റിലെ നിലവവിലുള്ളതും വരാന്‍ പോകുന്നതുമായ ട്രന്‍ഡുകള്‍ വിശകലനം ചെയ്താണ് നൂതനമായ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.
ഉപഭോക്താക്കളുടെ സൗകര്യവും താല്‍പര്യവും കണക്കിലെടുത്ത് അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുവെന്നത് എബിസിയില്‍ നിന്നും സവിശേഷമായ അനുഭവങ്ങള്‍ സമ്മാനിക്കും.
ഹോസ്പിറ്റാലിറ്റി കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ആന്‍ഡ്രോയിഡ് റോബോട്ടുകളും ഉല്‍പന്നങ്ങളുടെ ഡിസ്പ്‌ളേയും മറ്റും വ്യക്തമാക്കുന്ന ഇന്ററാക്ടീവ് ടേബിളും, എന്‍.എഫ്.സി (നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍), മിനിയേച്വര്‍ പ്രൊഡക്ട് സ്‌പെഷ്യല്‍ ഡിസ്പ്‌ളേ തുടങ്ങിയവയ എബിസിയുടെ സവിശേഷതയാണ്.
ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സവിശേഷമായ അനുഭവം സമ്മാനിക്കുന്നതിനാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്നും വിശദമായ ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നൂതനമായ സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷമീം കൊടിയില്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.
ഉല്‍പാദകരില്‍ നിന്നും മധ്യവര്‍ത്തികളില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് ആവര്‍ക്കാവശ്യമുള്ള സാധനങ്ങളെത്തിക്കുവാന്‍ സാധിക്കുന്നുവെന്നതിനാല്‍ വിലയിലും സേവനത്തിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നു. കുറ്റമറ്റതും സമയബന്ധിതവുമായ സേവനം ഉറപ്പുവരുത്തുവാന്‍ കമ്പനി സ്വന്തമായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിവിഷനും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കമ്പനിയിലെ ജീവനക്കാര്‍ക്ക് മൂന്നാം നിലയില്‍ നിന്നും താഴേക്ക് ഇറങ്ങുന്നതിന് മനോഹരമായ സ്‌ളൈഡ് സജ്ജീകരിച്ചത് ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സംവിധാനം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ യാതൊരു സമ്മര്‍ദ്ധവുമില്ലാതെ പോകുവാന്‍ സഹായകമാകുമെന്നാണ് കരുതുന്നത്. കൗതുകത്തോടെയാണ് ഉപഭോക്താക്കള്‍ ഈ സംവിധാനത്തെ കണ്ടത് പുതുമയും പോസിറ്റീവ് എന്‍വയണ്‍മെന്റുമൊരുക്കുവാന്‍ മൂന്ന് മാസത്തിനകം തന്നെ ഇത് സഹായിച്ചുവെന്നാണ് കരുതുന്നത്.
ബിസിനസ് യാത്രക്കിടെ മാള്‍ ഓഫ് ബര്‍ളിനില്‍ കണ്ട മാതൃകയാണ് ഈ സ്‌ളൈഡിന് പ്രേരകമായത്. ജീവനക്കാരുടെ ടീം ബില്‍ഡിംഗ് ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികളും കമ്പനി സംഘടിപ്പിക്കാറുണ്ട്
ഉപഭോക്താക്കള്‍ക്ക് സോഷ്യലൈസേഷന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്ന പെര്‍ഗോളയാണ് കമ്പനി പുതുതായി നടപ്പാക്കുവാനുദ്ദേശിക്കുന്നത്.
1998 ല്‍ സഹോദരന്‍ മുഹമ്മദ് മദനിയാണ് എബിസി സെയില്‍സ് കോര്‍പറേഷന് തുടക്കം കുറിച്ചത്. ഇപ്പോള്‍ ദുബൈ ഓപറേഷനാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എബിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന നിലക്ക് ഇന്ത്യക്കകത്തും പുറത്തും വിപുലമായ ഓപ്പേറേഷന്‍സാണ് കമ്പനി നടത്തുന്നത്.
ഇന്ത്യയിലെ ഓപ്പറേഷന്‍സിന് നാട്ടിലെ പാര്‍ട്ണര്‍മാരാണ് നേതൃത്വം കൊടുക്കുന്നത്.
എബിസി ഗ്രൂപ്പിന് ആഫ്രിക്കന്‍ മാര്‍ക്കറ്റിലും ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. താന്‍സാനിയ, റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ദുബൈ കേന്ദ്രമാക്കി അനിയന്‍ മുഹമ്മദ് റിജാസാണ് അഫ്രീക്കന്‍ ഓപ്പറേഷന്‍സിന് നേതൃത്വം കൊടുക്കുന്നത്.
ഒമാനിലും എബിസിക്ക് സാന്നിധ്യമുണ്ട്.
ആര്‍ക്കിടെക്ടായ സഹോദരന്‍ ഫവാസാണ് കമ്പനിയുടെ എല്ലാ ഡിസൈനുകളും രൂപകല്‍പന ചെയ്യുന്നത്. അനിയന്‍ മുഹമ്മദ് ഫിറോസ് ഐഡിയല്‍ ഡെക്കോര്‍ എന്ന പേരില്‍ ഫര്‍ണിച്ചര്‍ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.