മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തറില്‍ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും നിര്‍ധനരായ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനാണ് മാഹി മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷന്‍. ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍വച്ച് നടത്തിയ പരിപാടിയില്‍ 77 പേര്‍ രക്തം ദാനം ചെയ്തു.
ചടങ്ങില്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ മുഖ്യാതിഥിയായിയിരുന്നു. രക്തദാനം നല്‍കിയവര്‍ക്ക് കമ്മിറ്റിയുടെ വക സര്‍ട്ടിഫിക്കറ്റും ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ വക സൗജന്യമായി കിഡ്‌നി ഫംഗ്ഷന്‍ ടെസ്റ്റ് ചെയ്യാനുള്ള കൂപ്പണും ആസ്റ്റര്‍ പ്രിവിലേജ് (ഡിസ്‌കൗണ്ട്) കാര്‍ഡും ഐ.സി.ബി.എഫ് പ്രസിഡന്റ് കൈമാറി.
പ്രസിഡണ്ട് റിജാല്‍ കിടാരന്‍, ജനറല്‍ സെക്രട്ടറി ആഷിക് മാഹി, രക്തദാന ക്യാമ്പ് കണ്‍വീനര്‍ മുഹമ്മദ് റിസല്‍, ജോയിന്‍ കണ്‍വീനര്‍ വാഹിദ് വര്‍ദ്ധ കോര്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ അഹദ്, സാബിര്‍ ടി.കെ, അനീസ് ഹനീഫ്, അര്‍ഷാദ് ഹുസൈന്‍, മുഹമ്മദ് ഷെര്‍ലിദ്, മുഹമ്മദ് അസ്‌ലം എന്നിവരും മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നല്‍കി.
ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ കൗണ്ടറും ക്യാമ്പിനോടനുബന്ധിച്ചുണ്ടായിരുന്നു. ലീലാര്‍ പറമ്പത്ത്, റിസ്വാന്‍ ചാലകര, ഫൈസല്‍ കിടാരന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ട്രഷറര്‍ സുഹൈല്‍ മനോളി നന്ദി പറഞ്ഞു.
വലിയ ജനപങ്കാളിത്തത്തോടെ ക്യാമ്പ് സംഘടിപ്പിച്ച കമ്മിറ്റിയെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.