Breaking News
ഖത്തറിലെ സൗദി അംബാസഡര്‍ ചുമതലയേറ്റു
ദോഹ : ഖത്തറിലെ പുതിയ സൗദി അംബാസഡറായി പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്ഹാന് അല്‍ സഊദ് ചുമതലയേറ്റു. ഇന്ന് രാവിലെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയെ കണ്ട് രേഖകള്‍ കൈമാറിയാണ് സൗദി അംബാസഡര്‍ ചുമതലയേറ്റത്.
4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തറില്‍ സൗദി എംബസി പ്രവര്‍ത്തനമാരംഭിക്കുന്നത് വിദേശികളെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്. ഈ വര്‍ഷം ഹജ്ജിന് വിദേശികള്‍ക്ക് അനുമതിയില്ലെങ്കിലും ഹജ്ജിന് ശേഷം ഉംറക്ക് അവസരം ലഭിച്ചേക്കും.
അതുപോലെ തന്നെ റോഡ് മാര്‍ഗം അയല്‍ രാജ്യങ്ങളിലേക്ക് പോകണണമെങ്കില് സൗദിയുടെ മുറൂര്‍ വിസ വേണം. ഖത്തറില്‍ സൗദി എംബസി പ്രവര്‍ത്തനമാരംഭിക്കുന്നത് ഇതിനും സൗകര്യമാകുമെന്നാണ് കരുതുന്നത്.