Uncategorized
ഖത്തറില്‍ ഹ്യൂമിഡിറ്റി കൂടും, മൂടല്‍ മഞ്ഞിന് സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : രാജ്യത്തെ ചില സ്ഥലങ്ങളില്‍ ഈ ആഴ്ചയില്‍ ഹ്യൂമിഡിറ്റി കൂടാനും മൂടല്‍മഞ്ഞ് ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റില്‍ അറിയിച്ചു.
ഈ ആഴ്ച പകുതിവരെയെങ്കിലും ഉയര്‍ന്ന ഹ്യുമിഡിറ്റി ഉണ്ടാകാം. ജൂലൈ 6,7 തിയ്യതികളില്‍ ചില പ്രദേശങ്ങളില്‍ രാത്രി വൈകിയും അതിരാവിലെയും മൂടല്‍ മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ദൃശ്യപരത 2 കിലോമീറ്ററില്‍ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു
ഈ കാലാവസ്ഥയില്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു.