Uncategorized

കോവിഡ് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ വിയറ്റ്നാമും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളോടൊപ്പം വിയറ്റ്നാമിനേയും ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഡിസ്‌കവര്‍ ഖത്തര്‍. ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റ് അനുസരിച്ച് ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേകമായി സജ്ജീകരിച്ച ഹോട്ടലുകളില്‍ പത്ത് ദിവസത്തെ ക്വാറന്റൈന്‍ ബുക്ക് ചെയ്യണം. അതുപോലെ തന്നെ യാത്രയുടെ 48 മണിക്കൂറിനകമെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ യാത്ര ചെയ്യാനനുവദിക്കുകയുള്ളൂ.

നേരത്തെ 6 രാജ്യങ്ങള്‍ക്കാണ് ഈ നിയമം ബാധകമായിരുന്നത്. വിയറ്റ്നാം പുതുതായി ലിസ്റ്റില്‍ ചേര്‍ത്തതായാണ് വിവരം.

Related Articles

Back to top button
error: Content is protected !!