ഖത്തറിലെ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആറര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ (ക്യുഎന്‍സിസി) ദേശീയ മാസ് കോവിഡ് -19 വാക്സിനേഷന്‍ കേന്ദ്രത്തില്‍ ആറര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം.
ഖത്തറിലെ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ ശേഷി പരമാവധി വര്‍ദ്ധിപ്പിക്കാനും അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കുമൊക്കെ സമയബന്ധിതമായി വാക്സിനേഷന്‍ നല്‍കുന്നതിനായി 2021 ഫെബ്രുവരി 18നാണ് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) മാസ് വാക്സിനേഷന്‍ ക്യാമ്പയിന്‍ പദ്ധതി ആരംഭിച്ചത്. തൃപ്തികരമായ ശതമാനം ആളുകളും വാക്സിനെടുത്ത സാഹചര്യത്തിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രതിദിനം 25000 പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സൗകര്യമുള്ള കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതിനാലും ജൂണ്‍ 29 നാണ് ക്യുഎന്‍സിസിയിലെ വാക്സിനേഷന്‍ കേന്ദ്രം അടച്ചത്.
ക്യുഎന്‍സിസിയില്‍ ആദ്യ ഡോസ് ലഭിച്ച ആളുകള്‍ക്കായി, അവരുടെ രണ്ടാമത്തെ ഡോസ് അപ്പോയിന്റ്‌മെന്റുകള്‍ ഉടന്‍ ഷെഡ്യൂള്‍ ചെയ്യുകയും കൂടുതല്‍ വിവരങ്ങള്‍ പിഎച്ച്‌സിസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.