വകറയിലെ മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഭക്ഷണ സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതിന് വകറയിലെ മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ മുനിസിപ്പല്‍ അധികൃതര്‍ ശുപാര്‍ശ നല്‍കി. ഈദുല്‍ അഹ്ദയുടെ മുന്നോടിയായി ആരംഭിച്ച പരിശോധനകളില്‍ കണ്ട നിയമം ലംഘനങ്ങളെ തുടര്‍ന്നാണിത്. ഇന്നുമുതല്‍ വ്യാപകമായ പരിശോധനകള്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പരിശോധനയുടെ ആദ്യ ദിവസം തന്നെ 4 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 8 സാമ്പിളുകള്‍ ലാബിലേക്കയക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഈദിന്റെ ആദ്യ ദിവസം വരെ തുടരുന്ന കാമ്പയിനിനിടെ, ഖത്തറി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ആവശ്യമായ ആരോഗ്യ സുരക്ഷ നടപടികള്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തും. കടകള്‍ക്കും നിയമലംഘനം നടത്തുന്ന തൊഴിലാളികള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കും. അല്‍ വകറ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജമാല്‍ അലി അല്‍ ബ്യൂയിനിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പരിശോധന നടത്തുന്നത്