
Breaking News
ഖത്തര്‍ പെട്രോളിയവും തായ്‌വാന്‍ സി.പി.സി. കോര്‍പറേഷനും 15 വര്‍ഷം സെയില്‍ ആന്റ് പര്‍ച്ചേസ് കരാറില്‍ ഒപ്പുവെച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ പെട്രോളിയവും തായ്‌വാന്‍ സി.പി.സി. കോര്‍പറേഷനും 15 വര്‍ഷം സെയില്‍ ആന്റ് പര്‍ച്ചേസ് കരാറില്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം 1.25 ദശലക്ഷം ടണ്‍ എല്‍. എന്‍.ജി. തായ്‌വാനിലെ സി.പി.സി കോര്‍പ്പറേഷന് അടുത്ത 15 വര്‍ഷത്തേക്ക് നല്‍കുവാനാണ് ഇരുകൂട്ടരും വില്‍പ്പന വാങ്ങല്‍ കരാറില്‍ ഒപ്പുവെച്ചത്.
ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അല്‍ കഅബി, സി.പി.സി പ്രസിഡന്റും ആക്ടിംഗ് ചെയര്‍മാനുമായ ഷുന്‍-ചിന്‍ ലീ എന്നിവര്‍ ചേര്‍ന്നാണ് വെര്‍ച്വല്‍ ചടങ്ങില്‍ കരാര്‍ ഓപ്പുവെച്ചത്. ഖത്തര്‍ ഗ്യാസ് സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ ഥാനി, ഇരുവശത്തുനിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.