
ഖത്തറില്‍ പുതിയ ട്രാവല്‍ നയം നിലവില്‍ വന്നു, വാക്സിനെടുത്തവര്‍ ക്വാറന്റൈനില്ലാതെ വീടുകളിലേക്ക് പോയി തുടങ്ങി
റഷാദ് മുബാറക് അമാനുല്ല
ദോഹ : പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന് ഖത്തറില്‍ പുതിയ ട്രാവല്‍ നയം നിലവില്‍ വന്നു, വാക്സിനെടുത്തവര്‍ ക്വാറന്റൈനില്ലാതെ വീടുകളിലേക്ക് പോയി തുടങ്ങി.
കോവിഡ് പ്രതിരോധത്തിനായി ഖത്തര്‍ പ്രത്യേകം സജ്ജമമാക്കിയ www.ehteraz.gov.qa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ട്രാവല്‍ ഓതറൈസേഷന്‍ നേടിയ ശേഷമാണ് ഇന്ന് രാവിലെ യാത്രക്കാര്‍ ദോഹയിലെത്തിയത്. വ്യാഴാഴ്ച മുതല്‍ തന്നെ പലരും ഈ സൈറ്റില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പലര്‍ക്കും സൈറ്റിലേക്ക് പ്രവേശിക്കാനാവാതെയും പ്രയാസപ്പെട്ടു. എന്നാല്‍ ശനിയാഴ്ച രാത്രി മുതല്‍ സൈറ്റ്് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായത് യാത്രക്കാര്‍ക്ക്് ആശ്വാസമായി.
ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്ത് നാട്ടില്‍ പോയവര്‍ ബുക്കിംഗ്് കാന്‍സല്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഡിസ്‌കവര്‍ ഖത്തറിലേക്ക് റീഫണ്ട് അപേക്ഷകളുടെ ഒഴുക്കായിരുന്നു. എത്രയും വേഗം റീഫണ്ട് അപേക്ഷകള്‍ പ്രോസസ് ചെയ്ത്് ബന്ധപ്പെട്ടവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് അധികൃതര്‍ ഉറപ്പ്് നല്‍കി
ഖത്തറില്‍ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയത് സംബന്ധിച്ച് കൊച്ചി എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് വ്യക്തമായ ധാരണയില്ലെന്നും ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തത് കാന്‍സല്‍ ചെയ്തിരുന്നെങ്കിലും ബുക്കിംഗിന്‍െ കോപ്പി കയ്യിലുണ്ടായിരുന്നതുകൊണ്ടാണ് തന്നെ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന് ഇന്ന് രാവിലെ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹയിലെത്തിയ ശിബിന്‍ പറഞ്ഞു.
ഇഹ്തിറാസ് സൈറ്റില്‍ നിന്നും ട്രാവല്‍ ഓതറൈസേഷന്‍ എടുക്കുന്നത് വളരെ ലളിതമായിരുന്നു. ഖത്തറില്‍ വിസയുളളവര്‍ക്കും ഖത്തറിന് പുറത്ത് 6 മാസത്തിലധികം താമസിക്കാത്തവര്‍ക്കും പി.സി.ആര്‍. റിസല്‍ട്ട് മാത്രം അപ്ലോഡ് ചെയ്താല്‍ ട്രാവല്‍ ഓതറൈസേഷന്‍ ലഭിക്കുമെന്ന് ശിബിന്‍ പറഞ്ഞു.
ഖത്തര്‍ എയര്‍പോട്ടില്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തവര്‍ക്ക്് കാന്‍സല്‍ ചെയ്യുവാന്‍ ഡിസ്്കവര്‍ ഖത്തര്‍ പ്രത്യേക കൗണ്ടര്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
്
ഇന്ത്യയടക്കമുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ദോഹ എയര്‍പോര്‍ട്ടില്‍ സ്വന്തം ചിലവില്‍ പി.സി.ആര്‍. ടെസ്റ്റ് നടത്തണം. 300 റിയാലാണ് ചാര്‍ജ്. അതിനുള്ള തുക എല്ലാ യാത്രക്കാരും കയ്യില്‍ കരുതണം. ബാങ്ക് കാര്‍ഡും സ്വീകരിക്കും.
ജൂലൈ 8 വ്യാഴാഴ്ചയാണ് പുതിയ യാത്ര നയം ജൂലൈ 12 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമായിരുന്നു ഇത്.