ഖത്തറിലെ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിക്കും ക്യൂ വിഷനും ഇവന്റെക്സ് അവാര്‍ഡ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിക്കും ക്യൂ വിഷനും 2021 ലെ ഇവന്റെക്സ് അവാര്‍ഡ്. ലോകോത്തര ഈവന്റുകള്‍ക്കും എക്സ്പീരിയന്‍സ് മാനേജ്മെന്റിനും നല്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് ഇവന്റെക്സ് അവാര്‍ഡ്.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളും നാഴികക്കല്ലുകളുമാണ് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയേയും ക്യൂ വിഷനേയും ഇവന്റെക്സ് അവാര്‍ഡിലെ പ്രധാന വിജയികളില്പ്പെടുത്തിയത്.
ലോകാടിസ്ഥാനത്തിലുള്ള ഇവന്റുകളെ തിരിച്ചറിയുകയും വിപണന മികവ് അംഗീകരിക്കുകയും ചെയ്യുന്ന ഈ വര്‍ഷത്തെ ചടങ്ങില്‍ ഖത്തറിലെ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിക്കും ക്യൂ വിഷനും രണ്ട് ഗോള്‍ഡ് അവാര്‍ഡുകള്‍, മൂന്ന് സില്‍വര്‍, രണ്ട് ബ്രോണ്‍സ് എന്നിവയടക്കം ഏഴ് അവാര്‍ഡുകള്‍ ലഭിച്ചു.
37 രാജ്യങ്ങളില്‍ നിന്ന് 561 എന്‍ട്രികളാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിച്ചത്. 20009 ല്‍ ആരംഭിച്ച ഇവന്ടെക്സ് അവാര്‍ഡിന്റെ 11-ാം വര്‍ഷമാണിത്.
വ്യവസായത്തിലെ സര്‍ഗ്ഗാത്മകത, പുതുമ, ഫലപ്രാപ്തി എന്നിവ ആഘോഷിക്കുന്നതിനാണ് വര്‍ഷം തോറും ഇവന്റെക്സ് അവാര്‍ഡുകള്‍ നല്‍കുന്നത്.