Breaking News
പാറക്കല്‍ അബ്ദുല്ലയുടെ പിതൃ സഹോദര പുത്രന് തെരുപ്പറമ്പത്ത് മുസ്തഫ ഹൃദയാഘാതം മുലം ദോഹയില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ : പാറക്കല്‍ അബ്ദുല്ലയുടെ പിതൃ സഹോദര പുത്രന് തെരുപ്പറമ്പത്ത് മുസ്തഫ ഹൃദയാഘാതം മുലം ദോഹയില്‍ നിര്യാതനായി. 58 വയസ്സായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി ഖത്തറില്‍ ബിസിനസ് ചെയ്ത് വരികയായിരുന്നു.
വടകര ഏറാമല തെരുപ്പറമ്പത്ത് പരേതനായ പക്രന് ഹാജിയുടെയും പുത്തലത്ത് ആമിനയുടെയും മകനാണ്. സുഹറയാണ് ഭാര്യ, സുനൈന, ഷാനിദ് എന്നിവര്‍ മക്കളാണ്. ആഷിഖ് ചേലക്കാട് മരുമകനാണ്.
മൃതദേഹം ഏറാമല ജുമാമസ്ജിദില്‍ ഖബറടക്കി. കെ.എം.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി. ഇന്ത്യന്‍ എംബസിയുടെ സമയോചിതമായി ഇടപെടല്‍ കാരണം മൃതദേഹം അതേ ദിവസം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ബന്ധുക്കള്‍ നന്ദി അറിയിച്ചു.