Breaking News
ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഉറുമാന്‍ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2738 കിലോഗ്രാം മരിജുവാനയാണ് ഹമദ് തുറമുഖത്ത് കസ്റ്റംസ് പിടികൂടിയത്.
ഖത്തറില്‍ മയക്കുമരുന്ന് പിടികൂടുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളാണുളളതെന്നും നിരോധിക്കപ്പെട്ട വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും അധികൃതര്‍ നിരന്തരം ഉദ്ബോധിപ്പിക്കുന്നുണ്ട്