Breaking News

ഐ.ബി.പി.സി പുന:സംഘടിപ്പിച്ചു, ജെ.കെ മേനോന്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അധ്യക്ഷന്‍, പുതിയ ഭാരവാഹികള്‍ ജൂലൈ 31നകം ചുമതലയേല്‍ക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ പ്രൊഫഷണല്‍സ് & ബിസിനസ് നെറ്റ്‌വര്‍ക്ക് പുന:സംഘടിപ്പിച്ചു. അഡ്‌ഹോക് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് രക്ഷാധികാരിയായ അംബാസഡറാണ് പുതിയ  ഭാരവാഹികള്‍ക്ക് അംഗീകാരം നല്‍കിയത്.

പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഐ.ബി.പി.സി പ്രവര്‍ത്തിക്കുക. ഐ.ബി.പി.സിയുടെ ഹൃസ്വകാല, ദീര്‍ഘകാല സ്ട്രാറ്റജികള്‍ രൂപീകരിക്കുന്നതിനായി പുതുതായി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിനെയും നിശ്ചയിച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ കീഴിലുള്ള നിര്‍വ്വാഹക സമിതി പ്രമുഖ ബിസിനസുകരടങ്ങുന്ന ഉപദേശക സമിതി എന്നിവയാണ് പുതിയ കൗണ്‍സിലിന്റെ പ്രത്യേകതകള്‍. പ്രമുഖ സംരംഭകനും ഐ.ബി.എന്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ ജെ.കെ മേനോനാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അധ്യക്ഷന്‍. സുനില്‍ തല്‍വാര്‍, നിസാദ് അസീം, എ.പി മണികണ്ഠന്‍, രാകേഷ് സാങ്‌വി, സുജാത സിനുസുവാദിയ, ധന്‍പാല്‍ ആന്റണി, താഹ മുഹമ്മദ് അബ്ദുല്‍ കരീം അംഗങ്ങളാണ്.

ജാഫര്‍ സാദിഖ് (പ്രസിഡന്റ്), മനോജ് മനോജ് മെഗ്ചിയാനി, ഹിഷാം അബ്ദുല്‍ റഹീം, അബ്ദുല്‍ സത്താര്‍, ലതീഷ് പി.എ, രൂപലക്ഷ്മി കൃഷ്ണറാം ഷെട്ടി, സന്തോഷ് ടി.വി (വൈസ് പ്രസിഡന്റുമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഈ വര്‍ഷം ആദ്യത്തില്‍ എംബസിയുടെ കീഴിലുള്ള മറ്റ് സംഘടനകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഐ.ബി.പി.സിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. കഴിഞ്ഞ ആറ് മാസത്തിലധികമായി പഴയ കമ്മിറ്റി തുടര്‍ന്ന് വരികയായിരുന്നു.

Related Articles

Back to top button
error: Content is protected !!