പ്രവാസിയുടെ നൊമ്പരവുമായി മെഴുകുതിരി
അഫ്‌സല്‍ കിളയില്‍ : –
ദോഹ : പ്രവാസിയുടെ നൊമ്പരവുമായി ഷംനാസ് സുലൈമാന്‍ കഥയെഴുതി സംവിധാനം ചെയ്ത മെഴുകുതിരി ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു.
വര്‍ഷങ്ങളോളും ഗള്‍ഫില്‍ ജീവിച്ച് തന്റെ അദ്ധ്വാനം മുഴുവന്‍ കുടുംബത്തിന് വേണ്ടി ചിലവഴിച്ച് അവസാന കാലത്ത് കുടുംബത്തിന് വേണ്ടാത്തവനാവുന്ന പ്രവാസിയുടെ ദൈന്യതയാര്‍ന്ന ജീവിതം വരച്ച് കാട്ടുന്നുണ്ട് ഷോര്‍ട്ട് ഫിലിം.
സാങ്കേതികമായ വലിയൊരു സംവിധാനത്തിന്റെ പിന്‍ബലമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഷോര്‍ട്ട് ഫിലിം ശക്തമായൊരു പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്.
ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ജനറല്‍ കണ്‍വീനറും പൊതുപ്രവര്‍ത്തകനുമായ ഖാലിദ് കല്ലുവാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹ്‌മൂദ് കല്ലിക്കണ്ടി, ഉവൈസ് കോടത്തൂര്‍, അജു പറമ്പന്‍, ഫഹദ് ഫാലഹ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
തിരക്കഥയും സംഭാഷണവും മുനീര്‍ കുയിച്ചലിന്റെതാണ്. പിസ്ത പച്ച എന്ന യുടൂബ് ചാനലിലൂടെ ഷോര്‍ട്ട് ഫിലിം കാണാവുന്നതാണ്.