Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യാത്രക്കാര്‍ കൂടുന്നു, പി.സി.ആര്‍. പരിശോധനക്ക് തിരക്കേറുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ജൂലൈ 12 ന് പ്രാബല്യത്തില്‍ വന്ന പുതിയ യാത്ര നയത്തില്‍ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയതോടെ വിവിദ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതോടെ യാത്രക്കായയുള്ള പി.സി. ആര്‍. പരിശോധനക്ക് തിരക്കേറുന്നു. സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലാണ് ഈ പി.സി. ആര്‍. പരിശോധനകള്‍ നടത്തുന്നത്. ഓരോ മെഡിക്കല്‍ സെന്ററുകളും മല്‍സര ബുദ്ധിയോടെ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി രംഗത്തുണ്ട്.

പി.സി. ആര്‍. പരിശോധനക്ക് ഗവണ്‍മെന്റ് നിശ്ചയിച്ച പരമാവധി തുക 300 റിയാലാണ് . പല കേന്ദ്രങ്ങളും 200 റിയാല്‍ മുതല്‍ക്കൊക്കെ
പി.സി. ആര്‍. പരിശോധന നടത്തുന്നുണ്ട് എന്നാണറിയുന്നത്.

Related Articles

Back to top button