Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘പ്രവാചകന്‍ സമര്‍പ്പിച്ചത് സമ്പൂര്‍ണ്ണ ജീവിത മാതൃക’

ദോഹ: ആത്മീയ-ധാര്‍മിക രംഗങ്ങളില്‍ മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളെയും വെല്ലുവിളികളെയും തന്ത്രപരമായി സമീപിക്കുന്നതിലും അതിജീവിക്കുന്നതിലും മുഹമ്മദ് നബിയുടെ ജീവിതം മാതൃകയാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അംഗം ഹുസൈന്‍ കടന്നമണ്ണ അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോണ്‍ സംഘടിപ്പിച്ച ‘ഇത്തിബാഉ റസൂല്‍’ സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ‘ഇത്തിബാഉ റസൂല്‍’ എന്ന വിഷയത്തില്‍ സി.ഐ.സി കേന്ദ്ര സമിതിയംഗം ഷാജഹാന്‍ മുണ്ടേരി സംസാരിച്ചു.

പ്രവാചക മൂല്യങ്ങളും അധ്യാപനങ്ങളും ജീവിതത്തില്‍ പ്രയോഗവല്‍കരിച്ചുകൊണ്ടും വൈജ്ഞാനികമായി കരുത്താര്‍ജിച്ചുകൊണ്ടുമാണ് പ്രവാചകനെതിരായ വിമര്‍ശനങ്ങളെ വിശ്വാസികള്‍ നേരിടേണ്ടതെന്ന് ‘പ്രവാചക വിമര്‍ശനം – ഉമ്മത്തിന്റെ ബാധ്യത’ എന്ന വിഷയമവതരിപ്പിച്ച അന്‍വര്‍ അലി ഹുദവിയും ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.ടി ഫൈസല്‍ മൗലവിയും പറഞ്ഞു.

സി.ഐ.സി മദീന ഖലീഫ സോണ്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സ്വാഗതവും മുജീബ് റഹ്‌മാന്‍ പി.പി ആമുഖവും പറഞ്ഞു. അബ്ദുസ്സമദ് വേളം, ജൗഹര്‍ അഹ്‌മദ്, ഉസ്മാന്‍, തസ്മീര്‍ ഖാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അഷ്‌റഫ് പി.കെ, അല്‍ത്താഫ് റഹ്‌മാന്‍ ഖിറാഅത്ത് നടത്തി. തൗഫീഖ് റഹ്‌മാന്‍ പ്രാര്‍ത്ഥനയും മുഹമ്മദ് ജമാല്‍ സമാപനവും നിര്‍വഹിച്ചു.

Related Articles

Back to top button