Uncategorized
ഖത്തര്‍ വാക്‌സിനേഷനില്‍ പുതിയ നാഴികകല്ല് പിന്നിടുന്നു. 20 ലക്ഷത്തോളം പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : 2020 ഡിസംബര്‍ 23ന് ആരംഭിച്ച ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ പുതിയ നാഴികകല്ല് പിന്നിടാനൊരുങ്ങി ഖത്തര്‍. 20 ലക്ഷത്തോളം പേര്‍ ഇതിനോടകം ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു. പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ പുറത്ത് വിട്ട കണക്കനുസരിച്ച് 19654222 പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തിട്ടുണ്ട്. 1670850 പേര്‍ രണ്ട് ഡോസ് വാകിസിനുകളും പൂര്‍ത്തീകരിച്ചു.
വാക്‌സിനേഷന്‍ പ്രോഗ്രാം പ്രകാരം യോഗ്യരായ ജനസംഖ്യയുടെ 79% പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട് 60 വയസ്സിന് മുകളിലുള്ള 98.6 % പേര്‍ക്കും ഒരു ഡോസും 93.5 % പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്.
വാക്‌സിനെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ രാജ്യത്ത് പോസീറ്റീവാകുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കപ്പെട്ടു.