
Uncategorized
വാക്‌സിനെടുക്കാത്തവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി വാക്‌സിനെടുക്കാത്ത എല്ലാവരും ആഴ്ചതോറും ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ പൊതുസുരക്ഷയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ജീവനക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വാക്‌സിനെടുക്കാത്തവര്‍ ആഴ്ചതോറും ആന്റിജന്‍ ടെസ്റ്റ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.