Uncategorized
ഖത്തറില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇന്നലെ മാത്രം 43974 ഡോസ് വാക്‌സിനുകള്‍ നല്‍കി
ദോഹ : ഖത്തറില്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ നാഷണല്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഊര്‍ജിതമായി മുന്നോട്ട് പോവുകയാണ്. 2020 ഡിസംബര്‍ 23ന് ആരംഭിച്ച വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി 3916863 ഡോസുകളാണ് ഇത് വരെ നല്‍കിയത്. അര്‍ഹരായ ജനസംഖ്യയുടെ 87.3 ശതമാനവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്. ഇന്നലെ മാത്രം 43974 ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിരോധം ഒരു സാമൂഹിക ബാധ്യതയാണെന്നും വാക്‌സിനെടുത്തും പ്രതിരോധ നടപടികള്‍ സ്വീകരിച്ചുമാണ് ഈ ഉദ്യമത്തില്‍ സമൂഹം ഭാഗവാക്കുകളാകേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. വാക്‌സിനെടുക്കാത്ത അര്‍ഹരായ ആളുകള്‍ എത്രയും വേഗം വാക്‌സിനെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.